പുതുപ്പറമ്പിന്റെ കാര്‍ഷിക ചരിത്രം

പണ്ട് കാലങ്ങളില് പാടത്തും പറമ്പുകളിലുമായിരുന്നു പ്രധാനമായും കൃഷി ചെയ്തിരുന്നത്. നാടിന്റെ മുഖ്യ സാമ്പത്തിക സ്രോതസ്സ് കൃഷി ആയിരുന്നു. ജന്മിമാരുടെ കുടിയാന്മാരായിട്ടായിരുന്നു അന്നുള്ളവര് കൃഷി ചെയ്തിരുന്നത്. കൃഷി ചെയ്തു കിട്ടുന്ന വിളവുകള് മുഴുവന് ജന്മികള്ക്ക് നല്കുകയും അവര് പ്രതിഫലമായി നല്കുന്ന തുച്ഛമായ വരുമാനം കൊണ്ട് വര്ഷം മുഴുവന് അരിഷ്ട്ടിച്ച് കഴിയേണ്ട അവസ്ഥയായിരുന്നു അന്നുള്ളവര്ക്ക്.

വയലുകളും പറമ്പുകളും കേന്ദ്രീകരിച്ച് രണ്ടു തരം  കൃഷിയായിരുന്നു നിലവിലുണ്ടായിരുന്നത്. പുഞ്ചയും മോടനും. പ്രദേശത്തിന്റെ ആകെ കൃഷി ചെയ്യുന്ന സ്ഥലങ്ങളില് 75% സ്ഥലവും ഇഞ്ചി, കപ്പ, ചാമ, എള്ള് തുടങ്ങിയ കൃഷിയായിരുന്നു. ജനങ്ങല് വീട്ടുപറമ്പുകളിലും നല്ല രീതിയില് കൃഷി ചെയ്തിരുന്നു. കര്ഷകരുടെ വീടുകളില് നെല്ലറകലള് ഉണ്ടായിരുന്നു. അന്നത്തെ കാര്ഷിക ഉപകരണങ്ങളായ ഏത്തക്കൊട്ട, കരി നുകങ്ങള്, വിവിധ പറകള്, കലപ്പകള്, വല, തൊപ്പിക്കുട, പിച്ചാത്തി, അരിവാള്, പമ്പ്സെറ്റ് എന്നിവ എല്ലാ വീടുകളിലും ഉണ്ടായിരുന്നു. ഓരോ വീട്ടിലും ഒരാള്ക്കെങ്കിലും കൃഷിപ്പണി അറിയാമായിരുന്നു. വെറ്റില, വഴക്കുല, കപ്പ, ഉണ്ട, ഇഞ്ചി, ചാമ എന്നിവ പുറം നാടുകളിലേക്ക് കയറ്റുമതി ചെയ്തിരുന്നു. ജില്ലയിലെ തന്നെ ഏറ്റവും കൂടുതല് വെറ്റില കൃഷി ചെയ്തിരുന്ന                     പ്രദേശങ്ങളില് ഒന്നാണിത്.

കൊയ്ത് പാട്ട്, കര്‍ഷകരുടെ തേവല്‍, ഞാറ് നടല്‍, കൊയ്യല്‍, കറ്റ ഏറ്റല്‍, മെതിക്കല്‍, കാളപൂട്ട്, എന്നിങ്ങനെ കൃഷിയുമായി ബന്ധപ്പെട്ട ഒരു പാട് മധുരിക്കുന്ന ഓര്‍മ്മകള്‍ പഴയ കര്‍ഷകര്‍ ഇന്നും അയവിറക്കുന്നു. ഇഞ്ചിപോലുള്ള വിളകള്‍ ഉണക്കി ചുക്
കാക്കി കോഴിക്കോട് പോലുള്ള പ്രദേശങ്ങളില്‍ കൊണ്ടുപോയി വിറ്റിരുന്നു. വെള്ളം കയറി കൃഷി ചീഞ്ഞും വെള്ളം കിട്ടാതെ കരിഞ്ഞും കൃഷി നശിച്ച ഒരുപാട് കഥകള്‍ പലര്‍ക്കും പറയാനുണ്ട്.

ഗള്‍ഫിലേക്കുള്ള കൂട്ടത്തോടെയുള്ള പ്രവാസം കാര്‍‍ഷികമേഖലയിലെ ഫലഭൂയിഷ്ഠ മണ്ണിനെ ഒരു വലിയ അളവ് തരിശുഭൂമിയാക്കിമാറ്റി. പുതുതലമുറക്ക് കൃഷിയോടുള്ള മനോഭാവവും കൃഷി മുരടിപ്പിക്കുന്നു.